7 June 2011

കുപ്പായം

കോഴി  - മുട്ടയിടുക , അടയിരിക്കുക, കോഴിക്കുഞ്ഞുങ്ങളെ സംരംക്ഷിക്കുക

പരുന്തു - കോഴിക്ക് മീതെയാണ് , വട്ടമിട്ടു പറന്നു റാഞ്ചിക്കൊണ്ടു പോകും കോഴികളെ , കുഞ്ഞുങ്ങളെ.
ഈ പ്രവര്‍ത്തി കോഴിക്ക് ചെയ്യാന്‍ കഴിയില്ല.
എലി -പെറ്റു പെരുകും
പൂച്ച - ഒളിച്ചിരുന്നു രാത്രിയില്‍ എലികളെ പിടിക്കും, പാല് കണ്ണടച്ചു നക്കി കുടിക്കും
പശു - പുല്ലു തിന്നും , പാല് തരും, ശാന്തമായി വിഹരിക്കും.
കുതിര - ശക്തിയുള്ളതാണ്, ഓടും ചാടും. ശക്തിയോടെ കാര്യങ്ങളെ നേരിടും.
ആന - ഒരു മരം പിഴുതെറിയാം, അതിനെ എടുത്തു നടക്കാം, കാട്ടിലൂടെ ചിന്നം വിളിച്ചു നടക്കാം.

ആനയുടെയും കുതിരയുടെം കര്‍മ്മം അതിനു അവകാശപ്പെട്ടതാണ് , അതു ചെയ്യാന്‍ പൂച്ചയ്ക്കും, പശുവിനും കഴിയില്ല.

മനുഷ്യരിലും ഉണ്ട് . കോഴിയും, പൂച്ചയും, പശുവും കുതിരയും, ആനയും എല്ലാം ....
ഇതാണ് മനുഷ്യരുടെ ജാതി എന്ന് എനിക്ക് തോന്നുന്നു.


ഞാന്‍ ചെയ്യേണ്ടത് /അര്‍ഹിക്കുന്നത് ആണ് ഞാന്‍ ചെയ്യുന്നത് .
അതു നിനക്കോ, നിനക്കോ, നിനക്കോ ചെയ്യാന്‍ കഴിയില്ല. അതിനുള്ള ശക്തിയില്ല.
അവന്‍ /അവള്‍  ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ പറ്റില്ല
ഞാന്‍ അതിനു പാകപ്പെട്ടവള്‍ അല്ല.

ഓരോരുത്തരുടെയും പാകമാനുസരിച്ചാണ് അവര്‍ക്കുള്ള കുപ്പായം ദൈവം തുന്നുന്നത് .
ആ കുപ്പായത്തിന്റെ അളവുകളും ഭംഗിയും മനസ്സിലാക്കിയാല്‍ ആ കുപ്പായത്തെ നിങ്ങള്‍
സ്നേഹിക്കും. ഊരിയെറിഞ്ഞു വേറൊന്നു ധരിക്കാന്‍ തോന്നില്ല. എത്ര മുഷിഞ്ഞാലും, കീറിയാലും.
അതെന്റെ കുപ്പായമാണ് -ഈ തോന്നല്‍ വേണം.

എന്റെ കുപ്പായത്തിനു എന്ത് ഭംഗിയെന്നോ !
അതു എനിക്ക് മാത്രമേ പാകമാവു.
മുഷിഞ്ഞാല്‍ ഞാന്‍ അതിനെ അലക്കി വെളുപ്പിച്ചു ഇടും
കീറിയാല്‍ ഞാനതിനെ തുന്നി മിനുക്കി ഇടും
ഈ കുപ്പായതിനുള്ളിലെ ജീവന്‍ ഇല്ലാതാകും വരെ.
:-)

5 comments:

ഹേമാംബിക | Hemambika said...

കുപ്പായം ആരെങ്കിലും പറിച്ചു കീറി നൂലുനൂല് ആക്കിയാലും ഞാനത് കൊണ്ട് നെയ്തു വീണ്ടും കുപ്പായം ഉണ്ടാക്കും.
:-)))

Muralee Mukundan , ബിലാത്തിപട്ടണം said...

മുടിഞ്ഞ ഫിലോസഫിയാണല്ലോ...
പിന്നെ ഒരു കുപ്പായവും പാകമാകാത്തവരും ഉണ്ട് കേട്ടൊ

ഹേമാംബിക | Hemambika said...

ഹി ഹി. ഒടുക്കത്തെ പിലോസഫി :-)
സുഖമാണല്ലോ അല്ലെ ?

വിക്രമാദിത്യന്‍ said...

ഇത് എത്രതവണ പറഞ്ഞതാ...ഹോ എനിക്ക് വയ്യ . എന്റെ കുപ്പായം കീറി ഇടാന്‍ പറ്റാതായപ്പോള്‍ ജാന്‍ പാവങ്ങള്‍ക്ക് കൊടുത്തു. ശരിക്കും അവര്‍ക്ക് പുതിയത് വാങ്ങിച്ചു കൊടുക്കുക്കായ വേണ്ടത്....ഏശു പറഞ്ഞത് പോലെ...

Pradeep Kumar said...

The garment is under guarantee till you need it. You can change its texture. It depends on how you nurture it.

Regards,

Related Posts with Thumbnails