26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

8 comments:

ആൾരൂപൻ said...

സത്യം പറയട്ടെ, ഇത് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്യ.

ajith said...

നടനാനന്തരം ഉറക്കം

എല്ലാം പതിവുപോലെ....

സൗഗന്ധികം said...

EXPERIMENTS WITH VIRTUAL REALITIY..

ശ്രീ said...

:)


നേതൃത്വം അല്ലേ ശരി?

AnuRaj.Ks said...

എനിക്കു മനസ്സിലായി...ആരോ ലുക്കീമിയ പിടിപെട്ട് മരിച്ചു...അല്ലേ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പ്ലേറ്റ് ലെറ്റ്‌ കൗണ്ട് കുറഞ്ഞത് എന്തോ ആണോ വിഷയം...... :)

ബൈജു മണിയങ്കാല said...

സെരെബ്രും അതിൽ നിന്നും സെരെബല്ലതിലെക്കുള്ള ദൂരം കിലോ മേറ്റ്സ് ആൻഡ്‌ കിലോമെറെര്സ്

girisH naiR said...

മഴയെ വിടാതെ പിന്തുടരുന്നുണ്ടല്ലോ

Related Posts with Thumbnails